കായക്കൊടി :(kuttiadi.truevisionnews.com)ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായ കേരകൃഷി വികസനം പദ്ധതിക്ക് തുടക്കം കുറിച്ച് കായക്കൊടി ഗ്രാമ പഞ്ചായത്ത്.
കർഷകനും കാർഷിക വികസന സമിതി അംഗവുമായ കോരങ്ങോട്ട് മൊയ്‌തുവിന് വളം നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ. പി പദ്ധതി ഉദ്ഘാടനം ചെയ്തു.
കർഷകർക്ക് കൃത്യ സമയത്ത് തെങ്ങിന് വളവും കുമ്മായവും ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ ജൂൺ 20 ന് തന്നെ പദ്ധതി ആരംഭിച്ചിരുന്നു.
ജില്ലയിൽ തന്നെ ഈ വർഷം ഏറ്റവും ആദ്യം തെങ്ങിന് വളം നൽകുന്ന പദ്ധതി നടപ്പിലാക്കി മാതൃക ആയിരിക്കുകയാണ് കായക്കൊടി ഗ്രാമപഞ്ചായത്ത്.
ഏകദേശം 200 ൽ അധികം കർഷകർക്കായി 10000 തെങ്ങിന് ജൈവ വളവും കുമ്മായവും പഞ്ചായത്ത് നൽകിയിട്ടുണ്ട്.
കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ കെ, വാർഡ് മെമ്പർമാർ ആയ റീജ എം, അഷ്‌റഫ് കെ കെ, ശോഭ കെ, കാർഷിക വികസന സമിതി അംഗങ്ങൾ ബാബു മണിക്കോത്ത്, സത്യ നാരായണൻ കെ കെ, ശ്രീജിത്ത് പി പി, കുഞ്ഞബ്ദുള്ള ടി കെ, ചിന്നൻ കെ, എം രവി, ഇ. എ. റഹ്മാൻ, കുമാരൻ യു.വി., ഇ. കെ. പോക്കർ., അനിത എൻ. കെ., രാജീവൻ ജി പി, മനോജൻ വി പി, കൃഷി ഓഫീസർ ശ്രീഷ എം കൃഷി അസിസ്റ്റന്റ് ഷാലിമ പി എന്നിവർ പങ്കെടുത്തു.
#Public #planning #Banana #cultivation #development #project #started # Kayakodi #village #panchayat