---
title: "#application |  കർഷകദിനം; കായക്കൊടി  ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു"
english_title: " #Farmers #Day  #Kayakodi #Gram #Panchayat  #invited #applications #honor #farmers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223249/farmers-day-kayakodi-gram-panchayat-invited-applications-honor-farmers"
published_at: "2024-07-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c1ca7e7b6_Untitled-7.jpg"
keywords: []
---

# #application |  കർഷകദിനം; കായക്കൊടി  ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കായക്കൊടി :[**കായക്കൊടി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു.

## Article Content

**കായക്കൊടി :[**കായക്കൊടി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു.

ഇതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, മികച്ച കർഷകത്തൊഴിലാളി, എസ്.സി., എസ്.ടി. കർഷകൻ, മികച്ച ക്ഷീര കർഷകൻ, . നെൽ കർഷകൻ. മികച്ച വിദ്യാലയം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

2024 ആഗസ്റ്റ് 5 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മുമ്പായി അപേക്ഷകൾ കൃഷിഭവനിൽ എത്തിക്കുക.

ഒരു വെള്ള പേപ്പറിൽ ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെന്നും കൃത്യമായ പേരും അഡ്രസ്സും ഫോൺ നമ്പറും വാർഡ് നമ്പറും അടങ്ങിയ അപേക്ഷയാണ് കൃഷിഭവനിൽ സമർപ്പിക്കേണ്ടത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223249/farmers-day-kayakodi-gram-panchayat-invited-applications-honor-farmers)