വേളം :(kuttiadi.truevisionnews.com)കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടാൻ തീരുമാനമായി.പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നാണ് തീരുമാനം.
സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം തുടർന്ന് വിവിധഭാഗങ്ങളിൽ പ്രവർത്തിച്ച് വന്ന ക്യാമ്പൂകൾ പിരിച്ച് വിടാൻ നിശ്ചയിക്കുകയായിരുന്നു.കനത്ത മഴയെ തുടർന്ന് എതാണ്ട് 120 പേരാണ് ക്യാമ്പുകളിലും ബന്ധു വീട്ടിലും കഴിഞ്ഞത്.
അങ്ങേയറ്റത്തെ ശ്ലാഘനീയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിലെ ജനപ്രതിനിധികളിൽ നിന്നും രാഷ്ടിയ, സന്നദ്ധ പ്രവർത്തകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.
യോഗത്തിൽ വില്ലേജ് ഓഫിസർ ജി.മഹേഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി സി.കെ.റഫീഖ്, മെമ്പർമാരായ സുമ, ബിന കോട്ടേമ്മൽ. അഞ്ജന സത്യൻ, കെ.കെ.ഷൈനി, എ.കെ.ചിന്നൻ, കുനിയിൽ സത്യൻ, സി.കെ.ബാബു, ആരോഗ്യ പ്രവർത്തകൻ ഹമിദ് ബാബു എന്നിവർ സംബന്ധിച്ചു.
#waters #began #descend #camps #disbanded