മരുതോങ്കര:(kuttiadi.truevisionnews.com)കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ "പീസ് സ്ക്വയർ" മരുതോങ്കര ഗ്രാമപഞ്ചായത്ത് വയോജന പാർക്ക് തൂവ്വാട്ടപൊയിലിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ,
ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഒ ദിനേശൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി ബാബുരാജ്,
ക്ഷേമകാര്യ ചെയർപേഴ്സൺ വി പി റീന, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഡെന്നിസ് തോമസ്, ടി പികുമാരൻ, കെ പി നാണു, കെ സി ശ്രീജിത്ത്, തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് അംഗം രജിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് കൺവീനർ കെ ആർ ബിജു നന്ദി നന്ദി രേഖപ്പെടുത്തി.
40 ലക്ഷം രൂപ ചിലവഴിച്ചാണ് ഓപ്പൺ ജിം, വിശ്രമ കേന്ദ്രം എന്നിവ അടങ്ങിയ വയോജന പാർക്ക് ഒരുക്കിയത്.
മാതൃകാപരമായി ഒരുക്കിയ ഈ പാർക്കിൽ വയോജനങ്ങൾക്ക് മഴ നനയാതിരിക്കുന്നതിന് സംവിധാനം ഒരുക്കാൻ പത്തുലക്ഷം രൂപ കൂടി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പറഞ്ഞു
#Peace #Square #Kothot #inaugurated #elderly #park #with #open #gym