കായക്കൊടി: (kuttiadi.truevisionnews.com)കായക്കൊടി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്കും കർഷകർക്കും കാർഷിക യന്ത്രങ്ങൾ 40-50% വരെ സബ്‌സിഡിയിൽ ലഭിക്കുന്നതിനായി സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.


ഇന്ന് രാവിലെ 10.30 മുതൽ വൈകീട്ട് 3.00 വരെ കായക്കൊടി കൃഷിഭവനിൽ വെച്ച് കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ KAICO (കേരള അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ ലിമിറ്റഡ്)യുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ നടക്കുന്നത്.
താല്പര്യമുള്ള കർഷകർ ആധാർ കാർഡ് ,പുതിയ നികുതി രസീത് (2024-25 സാമ്പത്തിക വർഷത്തെ),ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ് പാസ്പോർട്ട് സൈസ് ഫോട്ടോ,പാൻ കാർഡ്,പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് തുടങ്ങിയ രേഖകളുമായി കൃഷിഭവനിൽ എത്തിച്ചേരുക.
#Free #online #registration #availing #agricultural #machinery #subsidy #started