Sep 3, 2024 10:42 AM

കുറ്റ്യാടി:(kuttiadi.truevisionnews.com)വിദ്യാർത്ഥികൾക്കൊപ്പം അറിവും വിജ്ഞാനവും പങ്കുവെച്ച് രക്ഷിതാക്കളും പങ്കു ചേർന്നപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ കേളി സാഹിത്യ ക്വിസ് മത്സരം നവ്യാനുഭവമായി.

ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി ഒന്നാം സ്ഥാനം ലഭിച്ച എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായാണ് വടയം സൗത്ത് എൽ.പി സ്കൂളിൽ സാഹിത്യ ക്വിസ് മത്സരം നടത്തിയത്.

ക്വിസ് മത്സരത്തിൽ ഒട്ടും പിന്നിലല്ല തങ്ങളെന്ന സന്ദേശവുമായി മത്സരത്തിലെ രക്ഷിതാക്കളുടെ സാനിധ്യവും ശ്രദ്ധേയമായി.കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്‌ദുറഹ്മാൻ അധ്യക്ഷനായി

കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. വടയം സൗത്ത് എൽ.പി സ്കൂൾ മാനേജർ വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, സംസ്ഥാന കുടുംബശ്രീ മിഷൻ പ്രബന്ധമത്സരത്തിൽ സംസ്ഥാനതലത്തിൽ യോഗ്യത നേടിയ കെ. നിവേദ്യയും ചടങ്ങിൽ മുഖ്യാതിഥികളായി.

വിദ്യാരംഗം ജില്ല കോഡിനേറ്റർ ബിജു കാവിൽ, കൺവീനർ പി.പി.ദിനേശൻ പഞ്ചായത്ത് അംഗങ്ങളായ ജുഗുനു തെക്കയിൽ, കെ.കെ.ഷൈനി, ബി.ആർ.സി കോഡിനേറ്റർ കെ.പി.ബിജു, പ്രധാനാധ്യാപിക സി.സി.തങ്കമണി, കെ.കെ.ഷറഫുന്നിസ, കെ.കെ. ദീപേഷ് കുമാർ, എം.ആർ.മിനി തുടങ്ങിയവർ സംസാരിച്ചു.

എൽ.പി, യു.പി, ഹൈസ്‌കൂൾ, രക്ഷിതാക്കൾ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്നസ്ഥാനങ്ങൾ കരസ്ഥമാക്കിയവർ. പി.സി. ആത്മിക (യു.പി.എസ് പാതിരിപ്പറ്റ) അക്ഷജ് കൃഷ്ണ (ജി.യു.പി.എസ് വട്ടോളി) തന്മയ എസ്.സുരേഷ് (ജി.എൽ.പി.എസ് തിനൂർ) നിള നിയ എസ്.അനിൽ (എൻ.എച്ച്.എസ്.എസ് വട്ടോളി) അൻസിയ (യു.പി.എസ് പാതിരിപ്പറ്റ) വേദ ലക്ഷ്‌മി (യു.പി.എസ് ചീക്കോന്ന്) കെ.ടി. നിസ്വാര (സംസ്‌കൃതം എച്ച്.എസ് വട്ടോളി) മുഹമ്മദ് നാജിദ് നൗഷാദ് (ജി.എച്ച്.എസ്.എസ് കുറ്റ്യാടി) പ്രിയ ലക്ഷ്‌മി (എ.ജെ.ജോൺ എച്ച്.എസ്.എസ് ചാത്തങ്കോട്ടു നട) രക്ഷിതാക്കൾ എം.അശ്വിനി (ജി.എൽ.പി.എസ് മൊയിലോത്തറ) കെ.ലീ ജ (എൽ.പി.എസ് മൊകേരി ) എം.പി.ലിബിന (എ.ജെ.ജോൺ എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട )

#Parents #along #students #Vidyarangam #Sahitya #Quiz #competition #different

Next TV

Top Stories










News Roundup