---
title: "#Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു "
english_title: "#Onachangati  #festival  #Onam #celebrations  #organized  #children  #attend #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235388/onachangati-festival-onam-celebrations-organized-children-attend-school"
published_at: "2024-09-13T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e446df32b76_Untitled-10_copy.jpg"
keywords: []
---

# #Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **കുന്നുമ്മൽ : [**കുന്നുമ്മൽ ബി.ആർ.സി ഓണച്ചങ്ങാതി, നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചൽ എന്ന കുട്ടിയുടെ വീട്ടിൽ ആഘോഷപൂർവ്വം കൊണ്ടാടി.

## Article Content

**കുന്നുമ്മൽ : [**കുന്നുമ്മൽ ബി.ആർ.സി ഓണച്ചങ്ങാതി, നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചൽ എന്ന കുട്ടിയുടെ വീട്ടിൽ ആഘോഷപൂർവ്വം കൊണ്ടാടി.

തീവ്രചലനപരിമിതി, മറ്റ്‌ അസുഖങ്ങൾമൂലവും വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്തകുട്ടികളുടെ വീടുകളിൽ സഹപാഠികളും, അദ്ധ്യാപകരു൦, ബി ആർ സി പ്രവർത്തകരും ഒത്തുചേർന്നുള്ള ഓണാഘോഷമാണ് ഓണച്ചങ്ങാതി.

ആഘോഷ പരിപാടി കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.കുന്നുമ്മൽ ബി.പി.സി ശ്രീ എം ടി പവിത്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തകൻ ശ്രീ സൂപ്പി കക്കട്ടിൽ , എച് എം ഫോറം കൺവീനർ ശ്രീ ദിനേശൻ മാസ്റ്റർ , ട്രൈനെർ കെ പി ബിജു ,സനൂപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

എയ്ഞ്ചലിനുള്ള ഓണസമ്മാനം എ ഇ ഒ ശ്രീ അബ്ദുറഹ്മാൻ സമ്മാനിച്ചു . വിദ്യാർത്ഥികളു൦ അദ്ധ്യാപകരു൦ ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും, വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി.

ബീ ആർ സി സ൦ഗീതാധ്യാപിക ശ്രീമതി സ്മിതടീച്ചറുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകളു൦ അവതരിപ്പിച്ചു. വിവിധ ഓണക്കളികളുടെ ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി സമുചിതമായി ആഹ്ലാദപൂർവ്വം കൊണ്ടാടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235388/onachangati-festival-onam-celebrations-organized-children-attend-school)