കായക്കൊടി: (kuttiadi.truevisionnews.com)ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എൻ്റെ വീട് പദ്ധതിയിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സജീവൻ,ഉഷ എന്നവരുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ പ്രസിഡണ്ട് ഒ.പി ഷിജിൽ കൈമാറി.
തൻറെ പരിമിതികളെ ഇച്ഛാശക്തി കൊണ്ടും കർമ്മനിരത കൊണ്ടും പോരാടി തോൽപ്പിക്കുന്ന സജീവന് , ജീവിതത്തിലെ പൊന്നോണ പുലരിയാണ് ഇന്ന്.
സ്വന്തമായി ഒരു വീട് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമായ ഒരു പൊൻപുലരിയായിരുന്നു സജീവന്റെ കുടുംബത്തിന് മാതൃഭൂമിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എൻറെ ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വീട്,കായക്കൊടി ഗ്രാമ പഞ്ചായത്തും,വിശിഷ്യാ വാർഡ് മെമ്പർ,എം കെ അബ്ദുല്ലത്തീഫും,സഹൃദയരായ സുഹൃത്തുക്കളും ഒന്നിച്ച് കൈകോർത്തപ്പോൾ ഈ പൊൻപുലരിയിൽ, സജീവന്റെ ജീവിതത്തിലെ സവിശേഷ ദിനമായി മാറുകയായിരുന്നു.
ഇന്ന്, ഉത്രാടം നാളിൽ, രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഒ പി ഷിജിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ അബ്ദുല്ലത്തീഫ്,മാതൃഭൂമി പ്രതിനിധികളായ ഷനിത്ത് , ദിനേശൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ, സർവ്വശ്രീ, പി കെ നവാസ് മാസ്റ്റർ, കെ പി ശാക്കിർ,സിപി കുമാരൻ, രജീഷ് ടി ,ശ്രീജിത്ത്, ബാലകൃഷ്ണൻ സി.കെ ഹാരിസ് പി.കെ തുടങ്ങിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ സാക്ഷികളാക്കി, സജീവനും തൻ്റെ പ്രിയതമ ഉഷ സജീവനും , പുതുതായി നിർമ്മിച്ച വീടിൻറെ താക്കോൽ കൈമാറി.
തൻ്റെ ഉറ്റവരും അയൽവാസികളും ചടങ്ങിന് സാക്ഷിയാവാൻ ഒത്തുചേർന്നു . ആളും ആരവങ്ങളും ഇല്ലാതെ തൻ്റെ അഭിമാനത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് തനിക്ക് സ്വന്തമായ വീട് എന്ന വലിയ സ്വപ്നത്തിന്റെ യാഥാർത്ഥ്യവൽക്കരണം നടക്കുന്ന നേരത്തെ സജീവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി തന്റെ ക്ഷതമേൽക്കാത്ത അഭിമാനത്തിന്റെത് കൂടിയായിരുന്നു.
ഇതിനുവേണ്ടി മുന്നിൽ നിന്ന് നയിക്കുകയും സർവ്വവിധ പിന്തുണയും പിൻബലവുമായി സദാ കൂടെ നിന്ന, വാർഡ് മെമ്പർ എം.കെ അബ്ദുല്ലത്തീഫിനും ഏറെ സന്തോഷത്തിന്റെ ദിനമായിരുന്നു ഈ ഓണ നാൾ .
#Sajeev #owns #house #Uthradapulari