---
title: "#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി "
english_title: " #Rescued  #fire #force #cow #trapped #well #saved #calf"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236287/rescued-fire-force-cow-trapped-well-saved-calf"
published_at: "2024-09-17T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9be445cb5b_Untitled-4_copy.jpg"
keywords: []
---

# #Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി 

> **Lead Summary:** **കുറ്റ്യാടി : [**കിണറിൽ അകപ്പെട്ട പശു കിടാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

## Article Content

**കുറ്റ്യാടി : [**കിണറിൽ അകപ്പെട്ട പശു കിടാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ് ഇന്ന് വൈകുന്നേരം 06:30 ന് വീടിനോട് ചേർന്ന 35 അടി താഴ്ച്ചയും ഒന്നര ആൾ വെള്ളവുമുള്ള കിണറ്റിൽ വീണത്.

പശു കിടാവ് വീണ വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ.എസ് ന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഫയർ & റെസ്ക്യൂ ഓഫീസർ ആദർശ്. വി. കെ കിണറ്റിലിറങ്ങി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗങ്ങളുടെ സഹായത്തോടെ പശുകിടാവിനെ പരിക്കുകളില്ലാതെ പുറത്ത് എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് : അസി സ്റ്റേഷൻ ഓഫീസർ സുജാത് കെ. എസ്, ഫയർ &റെസ്ക്യൂ ഓഫീസർമാരായ പ്രബീഷ് കുമാർ, സജീഷ് എം, അനൂപ്. കെ. കെ, ജിഷ്ണു. ആർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236287/rescued-fire-force-cow-trapped-well-saved-calf)