Sep 21, 2024 10:08 PM

കുറ്റ്യാടി : (kuttiadi.truevisionnews.com) പാർട്ട് ടൈം ജോലിയുടെ പേരിൽ കോളേജ് വിദ്യാർത്ഥികളെയും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെയും സാമ്പത്തികതട്ടിപ്പിനിരയാക്കുന്നത് വർദ്ധിക്കുകയാണെന്നും ജാഗ്രത പുലർത്തണമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വടകര താലൂക്കിലെ നാല് വിദ്യാർത്ഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

വിദ്യാർത്ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ കൈമാറിയാണ് ഈ തട്ടിപ്പ് നടന്നുവരുന്നത്.

പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്നത്.

മിക്ക വിദ്യാർത്ഥികളും പാർട്ട് ടൈം ജോലി എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പിന് ഇരയാവുന്നത്.

ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായങ്ങൾ ലഭ്യമാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രലോഭനങ്ങളിൽ അകപ്പെട്ടുപോകരുതെന്നും, ഇങ്ങനെയുള്ള സംഭവങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്.

രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#MLA #should #careful #Scams #targeting #students #name #part #time #jobs rampant

Next TV

Top Stories










News Roundup