Featured

#GandhiSmrithi | ഗാന്ധി സ്മൃതി; വേദിക വായനശാല ഗാന്ധി അനുസ്മരണം ശ്രദ്ധേയമായി

News |
Oct 2, 2024 03:47 PM

കുറ്റ്യാടി: (kuttiadi.truevisionnews.com)നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച "ഗാന്ധി സ്മൃതി " ശ്രദ്ധേയമായി.

കുന്നുമ്മൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധി ക്വിസ് മത്സരവും നടത്തി.

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വേദിക സെക്രട്ടറി എസ്.ജെ.സജീവ് കുമാർ അധ്യക്ഷനായി.

ഓർക്കാട്ടേരി കെ.കെ.എം ഗവ: ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.കെ.കെ.രവീന്ദ്രൻ, പി.കെ.ശശിധരൻ, ടി. സുരേഷ് ബാബു, കെ.മണി, പി.ബി. പ്രവീണ, കെ.കെ.സന്തോഷ്, ജെ.എസ്.വിശ്വജിത്ത്, എസ്.എസ്.അമൽ കൃഷ്ണ, പി.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധി ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ. എൽ.പി വിഭാഗം: വി.എൻ.നക്ഷത്ര (ദേവർകോവിൽ വെസ്റ്റ് എൽ.പി.എസ്) നൈനിക ലക്ഷ്മി (പാറയിൽ എൽ.പി.എസ്) ശ്രാവൺ തേജസ് (നരിപ്പറ്റ നോർത്ത് എൽ.പി.എസ്)യു.പി വിഭാഗം: അദ്വിത സേജൽ (ഗവ:യു.പി.എസ് വട്ടോളി) സാൻവിയ ഉമേഷ് (ചങ്ങരംകുളം യു.പി.എസ്) വി.വി.അദ്രിക (നടുപ്പൊയിൽ യു.പി.എസ്) എച്ച്.എസ് വിഭാഗം: എസ്.എൽ.കൃഷ്ണപ്രിയ (നാഷണൽ എച്ച്.എസ്.എസ് വട്ടോളി) എൻ.സി. ധിഷൻ ചന്ദ് (സംസ്കൃതം എച്ച്.എസ് വട്ടോളി) ഷാനോവേദ(വട്ടോളി നാഷണൽ എച്ച്.എസ്.എസ്)

#Gandhi #Smrithi #Vedika #Vadikasala #Gandhi #commemoration #impressive

Next TV

Top Stories










News Roundup






Entertainment News