Oct 12, 2024 08:37 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി 2025 ജനുവരിയിൽ പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ.

കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തിയുടെ ഭാഗമായി കാടുവെട്ടി തെളിക്കുന്ന പ്രവർത്തിയും, ഗ്രൗണ്ട് ലെവലിംഗ് പ്രവർത്തിയും പൂർത്തിയാക്കിയതായും, 1 കോടി രൂപയുടെ പ്രവൃത്തി 2025 ജനുവരി മാസം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

ഒരു കോടി രൂപയുടെ പ്രവൃത്തിയിൽ മഡ് കോർട്ട്, ഫെൻസിങ് വാൾ, കോമ്പൗണ്ട് വാൾ, മുൻവശത്തെ ഗേറ്റ് എന്നിവയുടെ നിർമ്മാണം, ഗ്രൗണ്ട് ഡെവലപ്മെൻറ് പ്രവർത്തി, വോളിബോൾ കോർട്ടിലെ ഫ്ലഡ് ലൈറ്റിങ്, ഇലക്ട്രിക്കൽ പ്രവർത്തി എന്നിവയും ഉൾപ്പെടുന്നുണ്ട് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

കുന്നുമ്മൽ വോളിബോൾ അക്കാദമിയിലെ ഭാഗമായി ഹോസ്റ്റൽ നിർമ്മാണത്തിനായി 2024 -25 വർഷം രണ്ട് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഒന്നാംഘട്ട പ്രവർത്തി പൂർത്തിയാകുന്നതോടെ രണ്ട് കോടി രൂപയുടെ പ്രവർത്തിയും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതോടെ വളരെ കാലമായി പ്രയാസം അനുഭവിക്കുന്ന കുന്നുമ്മൽ വോളിബോൾ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്നും കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

#Volleyball #Academy #first #phase #work #will #completed #January #Minister #VAbdurahman

Next TV

Top Stories










Entertainment News