കുറ്റ്യാടി: (kuttiadi.truevisionnews.com)കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഒന്നാംഘട്ട പ്രവൃത്തി 2025 ജനുവരിയിൽ പൂർത്തിയാക്കുമെന്നു കായിക മന്ത്രി വി.അബ്ദുറഹ്‌മാൻ അറിയിച്ചു.
അക്കാദമിയുടെ പ്രവൃത്തി സംബന്ധിച്ച് കെ.പി.കുഞ്ഞമ്മകുട്ടി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കാടുവെട്ടി തെളിക്കുന്ന പ്രവൃത്തിയും ഗ്രൗണ്ട് ലെവലിംഗും പൂർത്തിയാക്കിയതായും ഒരു കോടി രൂപയുടെ പ്രവൃത്തി അടുത്ത ജനുവരിയിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അബ്ദുറഹ്‌മാൻ പറഞ്ഞു.
ഒരു കോടി രൂപയുടെ പ്രവൃത്തിയിൽ മഡ്കോർട്ട്, ഫെൻസിങ് വാൾ, കോമ്പൗണ്ട് വാൾ, മുൻവശത്തെ ഗേറ്റ് എന്നിവയുടെ നിർമാണം, ഗ്രൗണ്ട് ഡെവലപ്മെന്റ് പ്രവൃത്തി,വോളിബോൾ കോർട്ടിലെ ഫ്‌ലഡ് ലൈറ്റിങ്, ഇലക്ട്രിക്കൽ എന്നിവയും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹോസ്റ്റൽ നിർമാണത്തിനായി 2024-25 വർഷം രണ്ടു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഒന്നാംഘട്ട പ്രവൃത്തിക്കു പിന്നാലെ രണ്ടു കോടിയുടെ പ്രവൃത്തിയും ആരംഭിക്കും.
ഇതോടെ വളരെ കാലമായി പ്രയാസം അനുഭവിക്കുന്ന കുന്നുമ്മൽ വോളിബോൾ അക്കാദമിയിലെ വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് കെ.പി.കുഞ്ഞമ്മകുട്ടി പറഞ്ഞു.
#VolleyAcademy #Minister #VAbdurahman #said #first #phase #work #will #be #completed #January