കുറ്റ്യാടി: (kuttiadi.truevisionnews.com)സിറാജുൽ ഹുദയുടെ കീഴിലുള്ള വിവിധ മത -ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ശാസ്ത്ര -സാഹിത്യ -കലാ മത്സരമായ കോൺഫ്ലുവെൻസ് നോളജ് ഫെറ്റെക്ക് പ്രൌഢമായ സമാപനം.
സമാപന സമ്മേളനം സമസ്ത കേരള ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹുസൈൻ തങ്ങൾ തളിക്കര അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സഖാഫി കടവത്തൂർ അനുമോദന പ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു മാസക്കാലമായി 20 ലധികം വേദികളിൽ പതിനഞ്ച് വിഭാഗങ്ങളിലായി നടന്ന അഞ്ഞൂറോളം മത്സരങ്ങൾ കോൺഫ്ലുവെൻസയുടെ ഭാഗമായിരുന്നു.
അബ്‌ദുള്ള അഹ്‌സനി ചെങ്ങാനി, ശഹീർ അബ്ദുറഹ്മാൻ പേരോട്, സി.കെ.എം ഫാറൂഖ്, അബ്‌ദുള്ള വടകര എന്നവരുടെ നേതൃത്വത്തിൽ വൈജ്ഞാനിക സംസാരങ്ങളും സംഗമങ്ങളും നോളജ് ഫെറ്റെയുടെ ഭാഗമായി നടന്നു.
സമാപന സമ്മേളനത്തിൽ ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ വാർഷിക പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സിറാജുൽ വിദ്യാർത്ഥികളെ അനുമോദിച്ചു.
കോൺഫ്ലുവെൻസക്ക് കീഴിലുള്ള വിവിധ ഇൻ്റർ കാമ്പസ് ഫെസ്റ്റുകളിൽ വിജയം നേടിയ ടീമുകൾക്ക് മുത്തലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, മുഹമ്മദ് അസ്‌ഹരി പേരോട് എന്നിവർ ട്രോഫി വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ ജി. എൽ. ഇ, യു എ ഇ ഫിനാൻസ് സെക്രട്ടറി മഹ്‌മൂദ് ഹാജി, ജി. എൽ. ഇ. ദുബൈ സെക്രട്ടറി ഇസ്മായിൽ ഹാജി, ഷിഹാബ് തൂണേരി, മുഹമ്മദാജി ഇരിങ്ങണ്ണൂർ, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, ബഷീർ അസ്‌ഹരി പേരോട്, നിസാം ബുഖാരി, ഹക്കീം ബാഖവി, അബ്‌ദുള്ള സഖാഫി ചിയൂർ, സഈദ് സഖാഫി കുരിക്കിലാട്, ഇർഷാദ് കെ എന്നിവർ സംബന്ധിച്ചു. .
#grand #finale #Sirajul #Huda #Knowledge #Fete