കായക്കൊടി: കായക്കൊടി കൊളാട്ടയുടെ ഭാഗം മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.


ടിപ്പറിൽ മണ്ണിറക്കി ജലാശയത്തിന്റെ ഭാഗം നികത്താനുള്ള ശ്രമം കോവുക്കുന്ന് മേഖലാ കമ്മിറ്റിയാണ് തടഞ്ഞത്.
കായക്കൊടി പഞ്ചായത്തിലെ ഏത് കൊടും വേനലിലും സമൃദ്ധമായ ജലാശയമാണിത്
മേഖലാ ഭാരവാഹികളായ വരുൺകുമാർ, വി പി ജിനു, അജീഷ് പുത്തറ, അനീഷ്, സിപിഐ എം നേതാക്ക ളായ കെ പ്രേമൻ, പി കെ ഷൈജു കെ രാജൻ, സി എം രാജൻ എന്നിവരുടെയും നേതൃത്വത്തിലാണ് തടഞ്ഞത്.
കായക്കൊടി വില്ലേജ് ഓഫീസർക്ക് പരാതി നൽകാനും തീരുമാനിച്ചു
#DYFI #stopped #filling #watershed #Kayakodi #Kolatta #with #soil