കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിന്റെ അന്വേഷണം സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചതായി കെ പി കുഞ്ഞമ്മത്‌കുട്ടി എംഎൽഎ പറഞ്ഞു.
കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ പോലീസ്, ജില്ലയിലെ നാദാപുരം, കുറ്റ്യാടി, പയ്യോളി എന്നീ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
(നാദാപുരം -7 കുറ്റ്യാടി - 7 പയ്യോളി -5). നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം നടത്തി നാദാപുരം ജെ എഫ് സി എം ഇൽ കുറ്റപത്രം നൽകിയിട്ടുണ്ട്.
ഈ കേസുകളിൽ ബഡ്ഡ് ആക്ട് പ്രകാരം തുടർന്വേഷണം നടത്തുന്നതിനുള്ള റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
പയ്യോളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടന്നുവരുന്നതും ബഡ്ഡ് ആക്ട് ചേർത്തിട്ടുള്ള പ്രസ്തുത കേസുകളിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.
#Gold #Palace #Jewelery #Investment #Scam #KPKunhammadkutty #MLA #raised #question #assembly