കുറ്റ്യാടി: (kuttiadi.truevisionnews.com)പ്ലാസ്റ്റിക് പുനരുപയോഗം വേറിട്ട രീതിയിൽ ആവിഷ്‌കരിച്ച് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളൻറിയർമാർ.
മുവായിരത്തിലേറെ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ച് വ്യക്ഷത്തിൻ്റെ മാതൃക തയ്യാറാക്കിയാണ് വിദ്യാർഥികൾ ശ്രദ്ധനേടിയത്.
വ്യക്ഷത്തിൻ്റെ അനാച്ഛാദനം കെ പി കുഞ്ഞമ്മദ് കുട്ടി എഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി സുരേ ന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുന്നുമ്മൽ എഇഒ പി എം അബ്ദുറഹ്മാൻ, പ്രി ൻസിപ്പൽ ഡോ. സെഡ് എ അൻ വർ ഷമീം, പ്രധാനാധ്യാപിക പി കെ രാധി, പിടിഎ പ്രസിഡന്റ് വി കെ റഫീഖ്, അമ്മദ് കിണറ്റും കണ്ടി, പ്രോഗ്രാം ഓഫീസർ എം ഷിജു എന്നിവർ സംസാരിച്ചു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഹരിത കർമ സേനയ്ക്കൊപ്പം എൻഎസ് എസ് വളൻ്റിയർമാർ കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
#plastic #tree #NSS #volunteers #set #role #model #plastic #recycling