മൊകേരി: (kuttiadi.truevisionnews.com)തെയ്യം, ചെണ്ടമേളം കലാകാരൻ അപ്പത്താംമാവുള്ളതിൽ കുഞ്ഞിരാമപ്പണിക്കർക്ക് വിട നൽകി നാട്.
പൊലീസ് സേനയിൽ സേവനമനുഷ്‌ഠിക്കുന്നതിനിടയിലും തെയ്യവും ചെണ്ടമേളവും അദ്ദേഹത്തിന് ജീവവായുവായിരുന്നു.
ഓടിപ്പിടിച്ച് തെയ്യാട്ടങ്ങൾക്ക് എത്തുമായിരുന്നു. കടത്തനാട്ടിലെയും പരിസര പ്രദേശങ്ങളിലുമുള്ള കുറ്റ്യാടി നടോൽ മുത്തപ്പൻ ക്ഷേത്രം, ഓർക്കാട്ടേരി കുമുള്ളി ക്ഷേത്രം, മാന്തോ ടി ഭഗവതി ക്ഷേത്രം, തച്ചോളി ക്ഷേത്രം, മരക്കുളത്തിൽ ക്ഷേത്രം, നടുക്കണ്ടി ഭഗവതി ക്ഷേത്രം, ഇരഞ്ഞിപ്പറമ്പത്ത് തുടങ്ങിയ ക്ഷേത്രങ്ങളിൽ വി ഷ്ണുമൂർത്തി, ഗുളികൻ, വസുരി മാല, കുട്ടിച്ചാത്തൻ, മുത്താച്ചി എന്നീ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
പല്ലാവൂർ അപ്പുമാരാരുടെ ശീക്ഷണത്തിൽ തെയ്യവും ചെണ്ടമേളവും അഭ്യസിച്ച കുഞ്ഞിരാമൻ ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്നു. 2016ൽ വിശിഷ്‌ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലി മെഡൽ ലഭിച്ചു.
ചെണ്ടമേളം, തായമ്പക തുടങ്ങിയവയിൽ നിരവധി ശിഷ്യഗണങ്ങൾ കുഞ്ഞിരാമനുണ്ട്.
കരൾ രോഗത്തെ തുടർന്ന് ശനിയാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
#Art #carried #lifeblood #even #during #police #service #Mokeri #bid #farewell #Kunhiramappanikkar