Nov 3, 2024 03:46 PM

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ചുരം റോഡ് മുളവട്ടത്തെ വാഹനാപകടത്തിൽ പരിക്കേറ്റത് നാലുപേർക്ക് . അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .

പൂതംപാറ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഒൻപത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വാഹനം ഓടിച്ച കോഴിക്കോട് എലത്തൂർസ്വദേശിയായ യുവാവിനും, വാഹനത്തിൽ ഉണ്ടായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള അതിഥി തൊഴിലാളികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. ചുരം ഇറങ്ങിയ ശേഷമുള്ള പൂതംപാറ, മുളവട്ടത്തെ ചെങ്കുത്തായ ഇറക്കത്തിൽ വച്ച് ബ്രേക്ക്ഡൗൺ ആയതിന് പിന്നാലെയാണ് അപകടനം സംഭവിച്ചത്.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മുളവട്ടം പരപ്പ് പാലത്തിന് സമീപം വച്ച് റോഡരികിലെ മരത്തിൽ ഇടിച്ച് ഏകദേശം ഒൻപത് അടിയോളം താഴ്ചയിൽ പറമ്പിലേക്ക് മറിയുകയായിരുന്നു.

വയനാട് പടിഞ്ഞാറെതറയിയിൽ നിന്ന് ജോലി കഴിഞ്ഞ് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബെൽഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .



വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയി സ്ഥിരം അപകടം ഉണ്ടാകുന്ന ഒരു മേഖലയാണ് മുളവട്ടം. ഇവിടെ പറമ്പിലേക്ക് മറിയുന്ന ആറാമത്തെ വാഹനമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.






#Car #accident #Kuttiadi #churam #road #pickup #van #went #out #control #overturned #into #nine #foot #cliff #injuring #four #people

Next TV

Top Stories