---
title: "#artsfestival | ഒരുങ്ങി; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് നവംബർ 11ന് തിരി തെളിയും"
english_title: "#Kunnummal #sub #district #School #Art #Festival #lit #November #11"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248149/kunnummal-sub-district-school-art-festival-lit-november-11"
published_at: "2024-11-09T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f4c34aeff9_kalolsavam.jpg"
keywords: []
---

# #artsfestival | ഒരുങ്ങി; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് നവംബർ 11ന് തിരി തെളിയും

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നവംബർ 11ന് തിരി തെളിയും.

## Article Content

**കുറ്റ്യാടി: **കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നവംബർ 11ന് തിരി തെളിയും.

11 മുതൽ 15 വരെ വട്ടോളി സംസ്‌കൃതം ഹൈ സ്‌കൂളിലാണ് മേള നടക്കുക. അന്നേ ദിവസം രാവിലെ 10മണിക്ക് ഗുരുവന്ദനവും വൈകിട്ട് നാല് മണിക്ക് സാംസ്‌കാരിക ഷോഘയാത്രയും നടക്കും. 11ന് രചനാമത്സരങ്ങളും 12 മുതൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

12ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും.

98 സ്‌കൂളുകളിൽ നിന്നായി 272 ഇനങ്ങളിലായി നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. മാത്രമല്ല ഈ വർഷം പുതുതായി ഏർപ്പെടുത്തിയ ഗോത്രകലകളും അരങ്ങേറും.

15ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

എം.എൽ.എമാരായ ഇ.കെ. വിജയൻ, ടി.പി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത, പ്രധാനാധ്യാപിക വി.പി ശ്രീജ, എഇഒ പി.എം അബ്‌ദുറഹിമാൻ, കെ.പി നസീറ ബഷീർ, ആർ.കെ റിൻസി, കെ.പി ദിനേശൻ, കെ.പി സുരേഷ്, കെ.പി രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248149/kunnummal-sub-district-school-art-festival-lit-november-11)