#Kuttiaditown | അഞ്ച് വർഷത്തെ കാത്തിരിപ്പ്-കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നു

#Kuttiaditown | അഞ്ച് വർഷത്തെ കാത്തിരിപ്പ്-കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നു
Nov 14, 2024 07:12 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) ഒന്നാം എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അനുവദിച്ച കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി യാഥാർത്ഥ്യമാകുന്നു. പ്രധാനമായും കരാറുകാരന്റെ അനാസ്ഥയായിരുന്നു പദ്ധതി വൈകുന്നതിനുള്ള കാരണം.

തുടർന്ന് പ്രവർത്തി ഏറ്റെടുത്ത കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ടെർമിനേറ്റ് ചെയ്യുകയും പ്രവർത്തി അദ്ദേഹത്തിൻറെ നഷ്ടോത്തരവാദിത്വത്തിൽ ടെൻഡർ ചെയ്യുകയും ഉണ്ടായി.

തുടർന്നും വിവിധ നടപടിക്രമങ്ങൾക്കൊടുവിലാണ് പ്രവർത്തി പുനരാരംഭിക്കുവാൻ സാധിച്ചത്.

കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തിയിൽ ടൗണിന്റെ ഭാഗമായ സംസ്ഥാന പാതയിലും, കുറ്റ്യാടി - തൊട്ടിൽപ്പാലം റോഡിലുമായി അഴുക്ക് ചാലും, അഴുക്ക് ചാലിന്റെ മുകളിൽ കവറിങ് സ്ലാമ്പ് നിർമ്മിച്ചു കൊണ്ട് നടപ്പാതയും നിർമ്മിച്ചു. കാൽനാട യാത്രികർക്ക് സംരക്ഷണത്തിനായി റോഡ് സൈഡിൽ കൈവരികളും നിർമ്മിച്ചു.കവറിങ് സ്ലമ്പിന്റെ മുകളിലായി 60 m m,100 mm കൊരുപ്പ് കട്ടകൾ വിരിച്ച് പ്രവർത്തി പൂർത്തികരിച്ചു.

സംസ്ഥാന പാതയിൽ പോലിസ് സ്റ്റേഷൻ (കി.മീറ്റർ 43/700 ) മുതൽ വന വകുപ്പ് ആപ്പിസ് (കി.മീറ്റർ 44/450) വരെയും, കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ കി.മീറ്റർ 0/000 മുതൽ 0/380 വരെയും മേൽ പ്രവർത്തികൾ പൂർത്തികരിച്ചു.ആകെ 190 ലക്ഷം രൂപ ചെലവ് ആയ ടൗൺ നവീകരണ പ്രവർത്തിയിൽ മൊത്തം 1800 മീറ്റർ നീളത്തിൽ അഴുക്ക് ചാലുo, 1400മീറ്റർ കൈവരിയും,2400 മീറ്റർ സ്വകയർ കൊരുപ്പ് കട്ടയും പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് -കുറ്റ്യാടി റോഡ്സ് സെക്ഷന് കീഴിൽ വരുന്നതും കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതുമായ കുറ്റ്യാടി - തൊട്ടിൽപ്പാലം റോഡിൻറെ ചെയിനേജ് 0/ 000 മുതൽ 0/ 450 വരെയുള്ള റീച്ചിൽ ശരാശരി 7 മീറ്റർ വീതിയിൽ ബി എം ബി സി പ്രവൃത്തി പൂർത്തീകരിച്ചു. പ്രസ്തുത പ്രവൃത്തിയോടനുബന്ധിച്ചു കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ റീഫോർമേഷൻ പ്രവൃത്തിയുടെ ഭാഗമായാണ് ബി എം ബി സി പ്രവൃത്തി നടത്തിയിട്ടുള്ളത്.

സംസ്ഥാന പാത - 38 PUKC റോഡിൽ കുറ്റ്യാടി പാലം മുതൽ കക്കട്ടിൽ ടൗൺ വരെയുള്ള റീച്ചിൽ ആകെ 550 ലക്ഷം രൂപ ചെലവാക്കി ബിസി ഉപരിതലം പുതുക്കൽ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയിൽ ഉൾപ്പെടുത്തി ശരാശരി 7 മീറ്റർ വീതിയിൽ ബിസി ടാറിങ്ങ്,ഐറിഷ് ഡ്രെയിൻ പ്രവൃത്തി എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി ലൈൻ മാർക്കിങ്ങ്, സ്റ്റഡ്, ദിശാ സൂചകബോർഡ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്,


കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയും പൂർത്തിയാകുന്നതോടെ കുറ്റ്യാടിയിൽ കാലാകാലമായി നിലനിൽക്കുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.

പ്രവർത്തിപൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി നിരവധി യോഗങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത്. പ്രവർത്തിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Five #year #Kuttyadi #town #renovation #work #coming #end

Next TV

Related Stories
#sfi | സ്നേഹവണ്ടി; കലോത്സവം വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണവുമായി എസ്.എഫ്.ഐ സ്നേഹവണ്ടി

Nov 14, 2024 08:05 PM

#sfi | സ്നേഹവണ്ടി; കലോത്സവം വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണവുമായി എസ്.എഫ്.ഐ സ്നേഹവണ്ടി

വേദികൾ തമ്മിലുള്ള അകലം മത്സരാർത്ഥികൾക്ക് പ്രയാസം സൃഷ്ട്ടിക്കാതിരിക്കാനാണ് രാവന്തി യോളംസ് നേഹ വണ്ടി പ്രയാണം...

Read More >>
  #childrensday | ചാച്ചാജിയായി എത്തി സമ്മാനങ്ങളും മധുര പലഹാരവും, അംഗൻവാടികളിൽ  ശിശുദിനം ആഘോഷമാക്കി കസ്തൂർബാ മഹിളാ സമാജം

Nov 14, 2024 07:25 PM

#childrensday | ചാച്ചാജിയായി എത്തി സമ്മാനങ്ങളും മധുര പലഹാരവും, അംഗൻവാടികളിൽ ശിശുദിനം ആഘോഷമാക്കി കസ്തൂർബാ മഹിളാ സമാജം

സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അംഗൻവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു....

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 14, 2024 04:36 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 14, 2024 04:14 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Vacancy | അഭിമുഖം 16ന്;  കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

Nov 14, 2024 04:13 PM

#Vacancy | അഭിമുഖം 16ന്; കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക്...

Read More >>
Top Stories










News Roundup






Entertainment News