കുറ്റ്യാടി: (kuttiadi.truevisionnews.com) വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ കുറ്റ്യാടി ടൗണിലും പരിസരത്തും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ നൈറ്റ് മാർച്ച്, വാർഡുകൾ, ലൈബ്രറികൾ, സ്ക്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സദസ്, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പോലീസ്, എക്സൈസ് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ- യുവജന സംഘടന പ്രതിനിധികൾ, വായനശാല, സാമൂഹ്യ-സാംസ്‌കാരിക സംഘടന പ്രവർത്തകർ, വിദ്യാർഥി സംഘടന പ്രവർത്തകർ, പി.ടി.എ ഭാരവാഹികൾ, വ്യാപാരസംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കാളികളായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷതവഹിച്ചു.
സബിനാ മോഹൻ, ഹാഷിം നമ്പാട്ടിൽ, കുറ്റ്യാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കൈലാസ് നാഥ്, എക്സൈസ് ഇൻസ്പെക്ടർ ആനിമോൻ ആന്റണി, സി.എൻ ബാലകൃഷ്ണൻ, ടി.കെ ബിജു, സി.വി മൊയ്തു, അശോകൻ,ലത്തീഫ് ചുണ്ടയിൽ, കെ രജിൽ, രാഹുൽ ചാലിൽ, അബ്ബാസ് കുറ്റ്യാടി, ബൈജു തെക്യേടത്ത്, ഷൗക്കത്ത് വടയം എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഒ. ബാബു നന്ദി പറഞ്ഞു. ഭാരവാഹികളായി . രജിൽ (കൺവീനർ), സബിനാ മോഹൻ (ചെയർപേഴ്‌സൺ), രാഹുൽ ചാലിൽ (ജോ. കൺ), ഷൗക്കത്ത് വടയം (വൈ. ചെയർ) എന്നിവരെ തിരഞ്ഞെടുത്തു.
#fight #against #addiction #Peoples #association #organized #against #drug #mafia #Kuttyadi.