Dec 2, 2024 07:58 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കടത്തനാട് വീണ്ടും നെല്ലറയാകുന്നു. തരിശ് പാടങ്ങൾ കതിരണിയും. പ്രതീക്ഷ ഏറയുള്ള പദ്ധതി ഒരുങ്ങിയതായി എം എൽ എ .

ആയഞ്ചേരി,വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി 2025 ഏപ്രിൽ മാസം പൂർത്തിയാക്കാൻ തീരുമാനമായതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അതുവഴി കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തികൾ ആണ് സൂക്ഷ്മ നീർത്തട വികസനം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടുകോടി രൂപയുടെ പ്രവൃത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.

തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിനും, ഡൈവേർഷൻ ചാനൽ നിർമ്മിക്കുന്നതിനും ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഈ പദ്ധതി പൂർത്തിയാക്കുന്ന തോടുകൂടി തരിശായി കിടക്കുന്ന ഏകദേശം 50 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടക്കാൻ സാധിക്കും .

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അവലോകനയോഗം തുലാറ്റുനടപ്പാടശേഖരത്തിനടുത്തുവച്ച് നടന്നു.

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ,വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി.ബാബു മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ, ജനപ്രതിനിധികൾ എന്നിവയോഗത്തിൽ പങ്കെടുത്തു.

#barren #fields #threshed #Ayanchery #Velom #watershed #project #starts

Next TV

Top Stories










News Roundup






Entertainment News