കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ചെറിയകുമ്പളത്ത് പനി ബാധിച്ചു മരിച്ച ആറുവയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.
തോട്ടത്തിൽ നവാസിന്റെയും സെറീനയുടെയും മകൻ നാസിമുൽഹഖ് ആണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് പനി കൂടി അപസ്മാരം വരുകയും തുടർന്ന് മരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി വീട്ടിലെ കോണിയുടെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് കുറ്റ്യാടി ഗവ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് നാസിം, ആയിഷ സന.
#six #year #old #boy #died #fever #Kuttyyadi