ചക്കിട്ടപാറ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ മാലിന്യ സംസ്‌ക്കരണത്തിന്റെ അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ നടത്തി.


പ്രസിഡന്റ് സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതം പറഞ്ഞു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എം ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, മെമ്പര്‍മാരായ എം.എം പ്രദീപന്‍, വിനിഷ ദിനേശന്‍, വിനീത മനോജ്, നുസ്രത്ത് ടീച്ചര്‍, രാജേഷ് തറവട്ടത്ത്, സെന്റ് ജോര്‍ജ്ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
#Chakkittapara #Panchayat #conducted #Children's #Haritasabha