കുറ്റ്യാടി: (kuttiadi.truevisionnews.com) മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു. കുന്നുമ്മൽ പഞ്ചായത്തിൽ നടത്തിയ ഹരിതസഭ പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷ് അധ്യക്ഷയായി, പഞ്ചായത്തിലെ 14 സ്കൂളുകളിൽനിന്നായി 150 കുട്ടികൾ പങ്കെടുത്തു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി നടത്തിയ പദ്ധതികളെക്കുറിച്ച് വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ട് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് പഞ്ചായത്ത് അസി. സെക്രട്ടറി കെ പ്രകാശ് മറുപടി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ, അംഗങ്ങളായ എൻ നവ്യ, എ രതീഷ്, നസീറ ബഷീർ, വനജ ഒതയോത്ത് എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകളിലെ വിദ്യാർഥിനികൾ അടങ്ങിയ പാനൽ ഹരിതസഭ നിയന്ത്രിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി പി സജിത സ്വാഗതം പറഞ്ഞു. ആർ കെ റിൻസി ശുചിത്വ പ്രതി
കാവിലുംപാറ പഞ്ചായത്തിൽ പ്രസിഡൻ്റ് പി ജി ജോർജ് ഉദ്ഘാട നംചെയ്തു.
വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷയായി. കെ പി ശ്രീധരൻ, രമേശൻ മണലിൽ, സാലി സജി, തങ്കമണി, ലെനിഷ, അനിൽകുമാർ പരപ്പുമ്മൽ, ഹരിത കർമസേന സെക്രട്ടറി സജിത, എച്ച്ഐ വി എം നിജേ ഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തലത്തിൽ ഹരിതസ്കൂൾ ഗ്രേഡിങ്ങിൽ അർഹരായ വിദ്യാലയങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതര ണംചെയ്തു.
കായക്കൊടി പഞ്ചായത്തിൽ സംഘടിപ്പിച്ച ഹരിതസഭ പി കെ നവാസ് ഉദ്ഘാടനംചെയ്തു. വിദ്യാർഥി പി എസ് ആൽബിൻ അധ്യക്ഷനായി. പഞ്ചായത്തിലെ 11 വിദ്യാലയങ്ങളിൽ നിന്നായി 120 വിദ്യാർഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ, കെ രാജൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ആക്കൽ എൽപി സ്കൂളിലെ വിദ്യാർഥികൾ ചെറുനാടകം അവതരിപ്പിച്ചു
#Garbage #free #New #Kerala #Haritasabha #organized #Kunnummal #panchayat