വേളം: (kuttiadi.truevisionnews.com) പഠനത്തോടൊപ്പം കുട്ടികൾ കളിച്ചു വളരുകയും വേണം.ഇത് മാതൃകയാക്കി ചേരാപുരം ഗവ. എൽപി സ്കൂൾ പുളക്കൂലിൽ സി കെ മുഹമ്മദ് സ്മാരക കിഡ്‌സ് പാർക്ക് തുറന്നു.


പാർക്കിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എംപിയും ഡോ. എൻ കെ കുഞ്ഞബുള്ള സ്മാരക പാർക്ക് ഷെൽട്ടറിന്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയും നിർവഹിച്ചു.
ഇംഗ്ലീഷ് പഠനം ലളിതമാക്കാനുള്ള അലക്സ എയ്ഞ്ചൽ പദ്ധതി കുന്നുമ്മൽ എഇഒ അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി.
ജാനു തമാശ ഫെയിം ലിധിൻ ലാൽ, ഫാത്തിമത്ത് സഹറ, മജിഷ്യൻ നൗഷാദ് വടക്കൻ എന്നിവർ മുഖ്യാതിഥികളായി.
എൽഎസ്എസ് വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സി ബാബു, സുമ മലയിൽ, സൂപ്പി, കെ സി മുജീബ് റഹ്മാൻ, ടി വി കുഞ്ഞിക്കണ്ണൻ,
അഞ്ജന സത്യൻ, ഇ പി സലിം, അജയകുമാർ, കെ കെ അഹമ്മദ് ഹാജി, സി പി ബിനു, സി കെ ശ്രീധരൻ, കുനിയിൽ എന്നിവർ സംസാരിച്ചു. വി പി ശശി സ്വാഗതവും കെ പ്രകാശൻ നന്ദിയും പറഞ്ഞു.
#play #grow #Cherapuram #Govt #Inauguration #Commencement #KidsPark #organized #LPSchool #Pulakul