നരിപ്പറ്റ: (kuttiadi.truevisionnews.com) ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ കൃത്രിമ വിജയം കൈവരിക്കാൻ രാഷ്ട്രീയ പ്രേരിതമായും അശാസ്ത്രീയമായും പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചിരിക്കുകയാണെന്ന് ആരോപിച്ച് നരിപ്പറ്റയിൽ യു.ഡി.എഫ് പ്രതിഷേധം.
പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് വി.പി കുഞ്ഞബദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എൻ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ മുഖ്യ പ്രഭാഷണം നടത്തി.
സി.കെ.നാണു, പാലോൽ കുഞ്ഞമ്മദ്, പി. അരവിന്ദൻ മാസ്റ്റർ, ടി.പി.മുത്തുക്കോയ തങ്ങൾ, ടി.പി വിശ്വനാഥൻ മാസ്റ്റർ, സക്കീന ഹൈദർ, സജിത സുധാകരൻ, അസീസ് മാസ്റ്റർ സി.വി, ലേഖ എം, ലിബിയ എം, സി.പി കുഞ്ഞബ്‌ദുല്ല, പി.കെ പ്രസാദ്, രാജൻ മാസ്റ്റർ പിപി, ബഷീർ കെ.സി, കെ.വി.മഹമൂദ് തുടങ്ങിയവർ പ്രസംഗിച്ചു.
കൺവീനർ എം. കുഞ്ഞിക്കണ്ണൻ സ്വാഗതവും പി.പി മൊയ്‌തു നന്ദിയും പറഞ്ഞു.
#Ward #division #unscientific #UDF #protest #demonstration #dharna #Naripatta