Dec 12, 2024 02:32 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) നിരന്തരം വർഗീയ പ്രീണനം നടത്തുന്ന സി.പി.എമ്മിന്റേത് അപകടം പിടിച്ച പണിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.

കായക്കൊടി ചങ്ങരംകുളം ശാഖാ മുസ്ലിംലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ പ്രീണനം നടക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ് സി.പി.എം. മുസ്ലിം തീവ്രവാദത്തെ കുറിച്ച് അടിക്കടി സംസാരിക്കുന്ന സി.പി.എം നേതാക്കൾ കാസ പോലെയുള്ള ക്രിസംഘി ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ഷാജി പറഞ്ഞു.

വയനാട്ടിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവ വെക്കാൻ സ്ഥലം വേണം.

സ്ഥലം ഏറ്റെടുത്ത് പുരനധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടത് സർക്കാരാണ്. ഇന്നലെ വരെ അത് ചെയ്തിട്ടില്ലെന്നും ഷാജി പറഞ്ഞു.

വൈദ്യുതി ചാർജ്ജും വിവിധ ടാക്സുകളും കൂട്ടിയതിനാൽ കേരളത്തിലെ ജനങ്ങളുടെ ദുരിതം വർധിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബരത്തിന് ഒരു കുറവുമില്ലെന്നും ഷാജി പറഞ്ഞു.

#Muslim #League #conference #CPMs #constant #communal #appeasement #dangerous #KMShaji

Next TV

Top Stories