Dec 13, 2024 11:11 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചു.

കൊതുകുശല്യം പരിഹരിക്കാൻ ഫണ്ട് വകയിരുത്തിയതായും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവൃത്തി നടത്തിവരുന്നതായും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവൃത്തി അടുത്തമാസം പൂർത്തിയാവുമെന്നും അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ജാസ്മിൻ ചാർജെടുത്തു.

കെ ആർ രവിവർമയുടെ ഭാഷാ ശ്രീ പുരസ്‌കാരം നേടിയ പി രാധാകൃഷ്ണന് എച്ച്എംസിയുടെ ഉപഹാരം നൽകി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. രാഷ്ട്രീയ പാർടി പ്രതിനിധികളായ സി എൻ ബാലകൃഷ്ണൻ, ടി കെ മോഹൻദാസ്, പി

കെ സുരേഷ്, കെ കെ മോഹൻ ദാസ്, ചന്ദ്രദാസ്, വി പി മൊയ്തു. കെ കെ സുരേഷ്, രാഹുൽ ചാലിൽ, കെ രജിൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, സുപ്രണ്ട് ഡോ. ഷാജഹാൻ,

ഡോ. സന്ദീപ്, നഴ്‌സിങ് സൂപ്രണ്ട് ഫരീദ എന്നിവർ സംസാരിച്ചു.


സ്ഥിരംസമിതി അധ്യക്ഷ ലീബ സുനിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ നന്ദിയും പറഞ്ഞു.

#Party #Meeting #Kuttyadi taluk will support hospital development

Next TV

Top Stories