കായക്കൊടി: (kuttiadi.truevisionnews.com) കെ എം സി ആശുപത്രിയും കായക്കൊടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേർന്ന് സംഘടിപ്പിച്ച സ്ത്രീരോഗ നിർണയ ക്യാമ്പ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ഒപി ഷിജിൽ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് സജിഷ എടക്കൂടി, സ്ഥിരംസമിതി അധ്യക്ഷരായ സരിത മുരളി, എം റീജ, വാർഡ് അംഗങ്ങളായ അഹമ്മദ് കുമ്പളംകണ്ടി, കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.
സിഡി എസ് ചെയർപേഴ്‌സൺ കെ പി സുമതി സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ദാക്ഷായണി നന്ദിയും പറഞ്ഞു.
കെഎംസി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോ. അദിബ ഉള്ളാട്ടിൽ ക്യാമ്പിന് നേതൃത്വം നൽകി.
#Medical #Camp #KMCHospital #Kudumbashree #CDS #organized #Gynecology #Camp