കുറ്റ്യാടി: (kuttiadi.truevisionnews.com) പ്രഗൽഭ വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീറും, കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ സ്ഥാപക മെംബറുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ സ്മരണക്ക് കോളജ് വിദ്യാർഥികൾക്കായ് അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
28 ന് രാവിലെ ഒമ്പതിന് കുറ്റ്യാടി കോളജ് ഓഫ് ഖുർആനിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മികച്ച യുവ പ്രാസംഗികരെ കണ്ടെത്താനുള്ള മത്സരത്തിന്റെ ഈ വർഷത്തെ വിഷയം 'ഇസ്‌ലാമോ ഫോബിയ കേരളീയ സമൂഹത്തിൽ' എന്നാണ്.
ഗവൺമെന്റ്, എയ്കഡ്, സ്വാശ്രയ, സ്വകാര്യ മേഖലകളിലുള്ള കോളജുകളിലെ ബിരുദ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 10.000, 7,500, 5,000 രൂപയുടെ ക്യാഷ് അവാർഡും മൊമെന്റോയും പ്രശസ്തിപത്രവും നൽകുന്നതാണ് പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും.
ടി.കെ. സ്മാരക പ്രഭാഷണവും സമ്മാന ദാനവും ജനുവരി 25 ന് വൈകീട്ട് നാലിന് കുല്ലിയത്തുൽ ഖുർആൻ കാമ്പസിൽ നടക്കും. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ പി.മുഹമ്മദ് സ്വാലിഹ്, സെക്രട്ടറി ഒ..കെ.സുഹൈൽ, കെ.കെ.മുനീർ, ഉബൈദ് കക്കടവ് എന്നിവർ വാർത്ത സമ്മേളനതിൽ പങ്കെടുത്തു.
#young #preachers #TKAbdullah #Memorial #Kerala #Speech #Competition #28