വേളം: kuttiadi.truevisionnews.com വേളം പഞ്ചായത്തിൽ ലൈഫ് പദ്ധതി അജൻഡ ഉൾപ്പെടുത്താത്ത ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ നടത്തി.


പി വത്സൻ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു ധർണ.
എൽഡിഎഫ് നേതാക്കളായ സി കെ ബാബു കെ സുരേഷ്, കെ രാഘവൻ, പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുമ മലയിൽ,
അംഗങ്ങളായ പി എം കുമാരൻ, ബീന കോട്ടേമ്മൽ, അഡ്വ. അഞ്ജന സത്യൻ, കെ സി സിത്താര, പി പി ചന്ദ്രൻ, കെ കെ ഷൈനി എന്നിവർ പങ്കെടുത്തു.
#protest #LDF #members #boycotted #ruling #committee