കുറ്റ്യാടി: (kuttiadi.truevisionnews.com) കയർ മേഖലയുടെ പുരോഗതിക്കായി തൊഴിലുറപ്പ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കയർ ഭൂവസ്ത്ര വിനിയോഗത്തിന് തുടർച്ചയായി രണ്ടാംതവണയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായി.
അഹമ്മദ് ദേവർകോവിൽ എംഎൽഎയിൽ നിന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ കെ പി ചന്ദ്രിയും ബിഡിഒ മനോജ് കുമാറും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
പഞ്ചായത്തുകളിൽ ജില്ലയിൽ ഒന്നാംസ്ഥാനം വേളം പഞ്ചായത്തും മൂന്നാം സ്ഥാനം കുറ്റ്യാടി പഞ്ചായത്തും സ്വന്തമാക്കി.
തൊഴിലുറപ്പ് സംസ്ഥാന കൗൺസിൽ അംഗം ബാബു രാജ് അധ്യക്ഷനായി.
ജെപിസി റെജി കുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സജിത്ത്, വി കെ റിത്ത, നയീമ കുളമുള്ളതിൽ, ഒ ടി നഫീസ എന്നിവർ സംസാരിച്ചു.
#Coir #soil #utilization #second #time #Kunummal #Block #Panchayat #ranked #first #district.