കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഊരത്ത് ലിനീഷ് പഠന കേന്ദ്രം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
യുവധാര വായനശാല നരിക്കൂട്ടും ചാൽ രണ്ടാം സ്ഥാനത്തെത്തി. കായികവിഭാഗം ചാമ്പ്യൻഷിപ്പ് യുവധാര വായനശാല കരസ്ഥമാക്കി.
കലാവിഭാഗത്തിൽ ലിനിഷ് പഠന കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡന്റ് ടി കെ മോ ഹൻദാസ് അധ്യക്ഷനായി സ്ഥിരംസമിതി അധ്യക്ഷരായ സബിന മോഹൻ, പി പി ചന്ദ്രൻ, രജിത രാജേഷ്, അംഗങ്ങളായ ടി കെ കുട്ട്യാലി, ജുഗുനു തെക്കയിൽ,
എം പി കരീം, ഹാഷിം നമ്പാട്ടിൽ, സി കെ സുമിത്ര. കെ പി ശോഭ, കെ നിഷ, പഞ്ചായത്ത് സെക്രട്ടറി ഒ ബാബു, പി കെ ബാബു, അഭിരാജ്, വടയം സൗത്ത് എൽപി സ്കൂൾ മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു.
കെ വി ഷാജി സ്വാഗതവും സനൽ കുമാർ നന്ദിയും പറഞ്ഞു.
#Kerala #festival #concluded #Overall #crown #Urath #Linesh #Study #Centre