തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജമാൽ കോരങ്കോട്ട് അദ്ധ്യക്ഷനായി.
കെ.ടി.ജെയിംസ്, കെ.പി.രാജൻ,കോരങ്കോട്ട് മൊയ്‌ദു, കെ.കെ.ഷമീന, പപ്പൻ തൊട്ടിൽപ്പാലം, ഒ.ടി.ഷാജി, മനോജ് ചാലിക്കണ്ടി, കെ.ജി.സത്യനാഥ്,
കെ.പി.ബിജു, സി.കെ.നാണു, കക്കട്ടിൽ ശ്രീധരൻ, എൻ.കെ.മുത്തലിബ്ബ്, കെ സി ബാലകൃഷ്ണൻ, അനസ് നങ്ങാണ്ടി തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ മാർച്ചിന് നേതൃത്വം കൊടുത്തു.
#Protest #Kavilumpara #Block #Congress #held #march #dharna #KSEB #office