കുറ്റ്യാടി: (kuttiadi.truevisionnews.com) ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബിആർസി നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സ്നേഹസംഗമം 'തേജസ്' സംഘടിപ്പിച്ചു.
അരൂർ ഗ്രാമതീരം ഓഡിറ്റോറിയത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.
പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി അധ്യക്ഷയായി. വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതിയുടെ നേതൃത്വത്തിലുള്ള സംഘം വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.
കെ കെ രവി, ഷാജി സെബാസ്റ്റ്യൻ, സി സൂപ്പി എന്നിവർ സംസാരിച്ചു. വി ജെ സത്യജിത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് ശ്രീകല സംഗീത വിദ്യാലയത്തിന്റെ ഗാനമേളയും നടന്നു.
#Disability #Month #Celebration #Sneha #Sangam #organized #children #special