കുറ്റ്യാടി: (kuttiadi.truevisionnews.com) ജാനകിക്കാട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് സ്വദേശി നിവേദ് ( 18 ) ആണ് മരിച്ചത്.


ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ കുരിശുപള്ളിക്ക് സമീപം ഭാഗത്ത് വച്ചായിരുന്നു അപകടം.
മലപ്പുറം കോളേജിലെ വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി ജാനകിക്കാടിലെത്തിയത്.
അഞ്ച് പേരടങ്ങുന്ന സുഹൃത്ത് സംഘത്തിനൊപ്പമെത്തിയ നിവേദ് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
നിവേദിനെ കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
#Student #drowned #Janakikkad #river #Drowned #while #bathing #friends