കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ കലാജാഥ സംഘടിപ്പിച്ചു.


കാവിലുംപാറ ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനംചെയ്തു.
പിടിഎ പ്രസിഡൻ്റ് പി കെ രാജീവൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ, പഞ്ചായത്തംഗം വി കെ സുരേന്ദ്രൻ, പ്രധാനാധ്യാപിക കെ എം രത്നവല്ലി, കെ ടി മോഹനൻ എന്നിവർ സംസാരി ച്ചു.
കലാജാഥ കുണ്ടുതോട് ഗവ.യുപി സ്കൂൾ, പി ടി ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
#Comprehensive #education #project #Kavilumpara #panchayat #organized #antidrug #art #march