കാവിലുംപാറ: (kuttiadi.truevisionnews.com) പഞ്ചായത്തിൽ ഡിജിറ്റൽ സർവ്വെ ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും ബഹു:പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ് മാസ്റ്റർ നിർവ്വഹിച്ചു.


'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഡിജിറ്റൽ സർവ്വെ ചെയ്ത് ,റവന്യു, രജിസ്ട്രേഷൻ, സർവ്വെ വകുപ്പുകളുടെ സേവനങ്ങൾ എൻ്റെ ഭൂമി എന്ന ഒറ്റ പോർട്ടലിലൂടെ സുതാര്യമായും വേഗത്തിലും കുറ്റമറ്റ രീതിയിലും സാധാരണക്കാരനിലേക്ക് എത്തിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
കാവിലുംപാറ വില്ലേജിലാണ്ഇപ്പോൾ പ്രവർത്തി ആരംഭിച്ചിരിക്കുന്നത്.
നിലവിൽ സർവ്വെ ചെയ്ത പൂർണ്ണമായ റിക്കാർഡുകൾ ഇവിടങ്ങളിൽ ലഭ്യമല്ലാത്തതിനാൽ റവന്യു വകുപ്പിനും ഭൂവുടമകൾക്കും ഏറെ പ്രയാസകരമായ സാഹചര്യമാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ആർ റ്റി കെ റെറ്റ്സ്തുടങ്ങിയവ ഉപയോഗിച്ച് ഓരോ കൈവശവും അളന്ന് കൃത്യമായ അളവുകളോടെ റിക്കാർഡുകൾ തയ്യാറാക്കപ്പെടുകയും അത് ഓൺലൈൻ ആയി ലഭ്യമാവുകയും ചെയ്യുന്നതോടെ വർഷങ്ങളായി അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾക്ക് വമ്പിച്ച പരിഹാരം ഉണ്ടാവുകയും ഗവൺമെൻ്റ് ഭൂമികൾ കൃത്യമായി സംരക്ഷിക്കപ്പെടുകയും വർഷങ്ങളായുള്ള ഭൂമിപ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.
ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്നത് കാവിലുംപാറ വില്ലേജ് ഓഫീസ് ബിൽഡിങ്ങിന് സമീപമാണ്. മൃഗാശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു.
റിസർവ്വേ വടകര സൂപ്രണ്ട് ഗീതാ കുമാരി പദ്ധതി വിശദീകരണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലി സജി, വില്ലേജ് ഓഫീസർ പ്രിയങ്ക കുമാരി എന്നിവർ സംസാരിച്ചു.
ഹെഡ് സർവേയർ മുഹമ്മദലി കെ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ദിൽജിത്ത് ഡി നന്ദി രേഖപ്പെടുത്തി.
കാവലുമ്പാറ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
#Digital #Survey #Camp #Office #inaugurated #Kavilumpara