മൊകേരി: (kuttiadi.truevisionnews.com) കുന്നുമ്മല്‍ പഞ്ചായത്ത് സിഡിഎസ് ജെഎല്‍ജി ഗ്രൂപ്പ് വേനല്‍ മധുരം പരിപാടിയുടെ ഭാഗമായി മുറുവശ്ശേരിയില്‍ തണ്ണിമത്തന്‍ കൃഷി ആരംഭിച്ചു.


വിത്ത് നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. ഒരേക്കറിലാണ് കൃഷി ആരംഭിച്ചത്.
പഞ്ചായത്ത് അംഗങ്ങളായ കെ ഷിനു, ആര്‍.കെ റിന്‍സി, സിഡി എസ് ചെയര്‍പേഴ്‌സണ്‍ കെ മിനി, കൃഷി ഓഫീസര്‍ അനുഷ്‌ക പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
#Watermelon #cultivation #Muruvassery