കൈവേലി: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി, കുമ്പളച്ചോല, പയ്യേക്കണ്ടി, മുള്ളമ്പത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാട്ടുമൃഗശല്യം.


കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി ചെയ്യാനാവാതെ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ദിവസം എത്തിയ പന്നിക്കൂട്ടം പയ്യേക്കണ്ടിയില്‍ പി.സി സജീവന്റെ 2 തെങ്ങ്, 10 കമുക്, 10 വാഴ എന്നിവ നശിപ്പിച്ചു.
കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ വനംവകുപ്പ് അടിയന്തിര നടപടി എടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ആവശ്യപ്പെട്ടു.
#Farmers #distress #Wild #animal #encroachment #Naripatta