കുറ്റ്യാടി: (kuttiadi.truevisionnews.com) ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി വിംഗും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റ്യാടി യൂണിറ്റും സംയുക്തമായി തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.


കുറ്റ്യാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം 51 പേർ പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.എ. സി മജീദ് (വാർഡ് മെമ്പർ )അധ്യക്ഷം വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വീ.ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.
ബിജു പശുക്കടവ് (എസ്ഐ കുറ്റ്യാടി പോലീസ് ),വഹീദ പാറമ്മൽ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ),
ഡോ അഞ്ചു (മെഡിക്കൽ ഓഫീസർ,മലബാർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് തലശ്ശേരി ) സുബൈർ എം സി നാദാപുരം (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ,നാദാപുരം ഗ്രാമ പഞ്ചായത്ത് ) ഡോ.ആസിഫ് അലി ,നസീർ ചിന്നൂസ്,ബഷീർ നരയൻകോടൻ എന്നിവർ പങ്കെടുത്തു.
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി, ഹോപ്പ് കുറ്റ്യാടി കോർഡിനേറ്റർമാരായ ശ്രീജിത്ത് മരുതോങ്കര,മുഹമ്മദ് ദേവർകോവിൽ,ഷറഫു തളീക്കര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
#blood #donation #camp #organized #Kuttyadi