---
title: "അർജുനായി കൈകോർക്കാം;രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും "
english_title: " #join #hands #Arjun #blood #cell #donation #registration #camp #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266499/join-hands-arjun-blood-cell-donation-registration-camp-organized"
published_at: "2025-01-28T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67990f417edf9_medical_camp.jpg"
keywords: []
---

# അർജുനായി കൈകോർക്കാം;രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും 

> **Lead Summary:** **കായക്കൊടി: ** ഹീമോഗ്ലോബിനോറിയ എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് കായക്കൊടി പഞ്ചായത്തിലെ അർജുൻ എന്ന യുവാവ്.

## Article Content

**കായക്കൊടി: ** ഹീമോഗ്ലോബിനോറിയ എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് കായക്കൊടി പഞ്ചായത്തിലെ അർജുൻ എന്ന യുവാവ്.

കരണ്ടോട് ഗവഃ എൽ പി സ്കൂളിലെ ബിന്ദു ടീച്ചറുടെ മകനാണ് അർജുൻ.

ഈ രോഗത്തിന്റെ ചികിത്സയ്ക്കായി രക്ത മൂലകോശ ദാതാവിനെ തേടുകയാണ് ഇപ്പോൾ ഈ യുവാവ്.

ഇതിന്റെ ഭാഗമായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിയിലൂടെ ഡോണർ രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുന്നു.

18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ ഡോണർ രജിസ്റ്ററിൽ പേര് ചേർത്ത് ക്യാമ്പിൽ പങ്കെടുക്കാം.

ഇത് രക്തദാനം പോലെയല്ല. അതുകൊണ്ടുതന്നെ രക്തദാനം ചെയ്യുന്നതിൽ നിന്നും ചില സാഹചര്യങ്ങളാൽ വിലക്കപ്പെട്ട വ്യക്തികൾക്കും ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

വളരെ ലളിതവും സുതാര്യവുമായ ഈ പ്രക്രിയ ദാത്രിയുടെ കോഡിനേറ്റർമാർ നേരിട്ട് പറഞ്ഞുതരും.

2025 ഫെബ്രുവരി രണ്ടാം തീയതി കുറ്റ്യാടി എം ഐ യു പി സ്കൂളിൽ വെച്ച് നടക്കുന്ന ഈ കാമ്പയിനിൽ ബീ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ളവരെയാണ് ആവശ്യം.

**കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:**

**9846 541 604**

**(Be Positive Blood Donation Group Kerala Helpline)**

**Be Positive Blood Donation Group Kerala**

**Reg No: KKD/CA/600/2016 **

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266499/join-hands-arjun-blood-cell-donation-registration-camp-organized)