കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ.


കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഗ്രൗണ്ട് ഡെവലപ്മെൻറ് വർക്ക്,റീടൈനിങ് സ്ട്രക്ചർ,മഡ് കോർട്ട് ,ഫെൻസിങ്,കോമ്പൗണ്ട് വാൾ, ഫ്ലഡ് ലൈറ്റിംഗ് എന്നീ പ്രവർത്തികളാണ് പൂർത്തീകരിക്കാനുള്ളത്.
നിലവിൽ കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ റീടൈനിങ് വാൾ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണസ്ഥലത്തേക്കുള്ള റോഡ് തയ്യാറായിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഹോസ്റ്റൽ നിർമ്മാണത്തിനായി രണ്ടു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#For #sports #jump #Kunummal #Volleyball #Academy #complete #work #time #Minister #VAbdurrahiman