കുറ്റ്യാടി: (kuttiadi.truevisionnews.com) സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും സമൂഹത്തിൽ കൂടുതൽ പേരും അതിൽ അറിവില്ലാത്തവരാണ്.


അങ്കണവാടി തലത്തിൽ വാർഡ്‌തല ജാഗ്രത സമിതി പ്രവർത്തനങ്ങൾ സജീവമായി ഇടപെടുമ്പോഴും നിയമങ്ങളുടെ കാര്യങ്ങളിൽ ഏതുതരത്തിലുള്ള ഇടപെടൽ നടത്താനാവും എന്ന് പലർക്കും അറിയാത്ത സാഹചര്യം ഉണ്ട്.
അത്തരത്തിൽ താഴെത്തട്ടിൽ കൂടി ഈ സംവിധാനം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ചുമതലയുള്ള ജാഗ്രതസമിതി കൺവീനർ ആയിട്ടുള്ള ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും അങ്കണവാടി വർക്കേഴ്സിന് കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ M.P കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെൻറർ ചെയർപേഴ്സൺ കൈരളി മെമ്പർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി പരിപാടിക്ക് നേതൃത്വം നൽകി.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ കെ ടി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഗീത രാജൻ പരിപാടിക്ക് ആശംസ അറിയിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൂപ്പി മെമ്പർ (വേളം), റീന മെമ്പർ(മരുതോങ്കര) സാന്നിധ്യം അറിയിച്ചു.
നിയമ സാക്ഷരത ക്ലാസ്സ് അഡ്വക്കേറ്റ് സുധ ഹരിദ്വാർ കൈകാര്യം ചെയ്തു. ബ്ലോക്ക് ജൻഡർ റിസോഴ്സ് സെൻ്റർ വുമൺ ഫെസിലിറ്റേറ്റർ അതുല്യവിന്ദ് പരിപാടിക്ക് നന്ദി അറിയിച്ചു.
#Kozhikode #District #Panchayat #Kunnummal #Block #Panchayat #jointly #organized #legal #literacy #class