Mar 4, 2025 10:44 PM

വേളം: കാട്ടുപന്നിയുടെ കുത്തേറ്റ് മൺപാത്ര നിർമ്മാണ തൊഴിലാളിക്ക് പരിക്കേറ്റു. വേളം പള്ളിയത്ത് സ്വദേശി കോട്ടേമ്മൽ ബാബുവിനാണ് പരിക്കേറ്റത്.

മൺപാത്ര നിർമ്മാണത്തിനായി പള്ളിയത്ത് പാവുള്ളാട്ട് താഴെ വയലിൽ നിന്ന് കളിമൺ ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാബു വടകര ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി.

വേളം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികളുടെ, തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ജനങ്ങളിൽ ഭീതി സൃഷ്‌ടിച്ചിരിക്കയാണ്.

കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിന് അധികൃതർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നും, ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സിപിഎം പൂമര മുക്ക് ബ്രഞ്ച് ആവശ്യപ്പെട്ടു.

#native #Velam #injured #being #attacked #wild #boar #collecting #clay

Next TV

Top Stories










Entertainment News