തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരത്തിൽ ലോറി തല കീഴായി മറിഞ്ഞു. മേഘല പൂതംപാറയ്ക്ക് സമീപത്തുള്ള വളവിലാണ് ഊരളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ലോറി തല കീഴായി മറിഞ്ഞത്.


ബുധനാഴ്ച്ച പകൽ 1.45 ഓടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും സാരമായ പരിക്കേറ്റു.
ക്രൈൻ ഉപയോഗിച്ച് ലോറി റോഡരികിലേക്ക് മാറ്റി. ഗതാഗത തടസ്സം മാറ്റി.
#Lorry #overturns #Kuttiadi #pass #driver #cleaner #injured