വേളം:(kuttiadi.truevisionnews.com) എഫ്.എസ്. ഇ.ടി.ഒയുടെ നേതൃത്വത്തിൽ അവകാശസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വേളം പള്ളിയത്ത് സംഘടിപ്പിച്ച പരിപാടി എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി സജിത്ത് കുമാർ ഉദ്ഘാടനം ചെയ്‌തു.


ജനവിരുദ്ധമായ കേന്ദ്ര സർക്കാർ നയങ്ങൾതിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ബദൽ നയങ്ങൾ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങളുയർത്തിയാണ് അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചത്. കെ.ടി ശ്രീജിത്ത് അദ്ധ്യക്ഷനായി. പി ബാലൻ, ലജിത്ത്, പി.എം അതുല്യ, എന്നിവർ സംസാരിച്ചു. കെ. കെ. മനോജൻ, പി. നിഷാന്ത്, പി.വാസു, പവിത്രൻ പള്ളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
#Revoke #anti #people #centralgovernment #policies #FSETO