കുറ്റ്യാടി: (kuttiadi.truevisionnews.com) മാമ്പ്ര മലയിലെ പ്രദേശവാസികളുടെ ദുരിതം അകലുന്നു. വേളം ഗ്രാമപഞ്ചായത്തിലെ മാമ്പ്ര മലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു.


നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വൈദ്യുതി ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതിൻറെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിലെ മാമ്പ്ര മലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് 500m 11kv ലൈൻ വലിച്ച്, ഒരു 100kva ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ പൂർത്തീകരിക്കുകയും, ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.
വോൾട്ടേജ് ക്ഷാമം സംബന്ധിച്ച് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ നടന്നു വരുന്നത്. ഇതോടെ പ്രദേശവാസികളുടെ ദീർഘകാലമായ ആവശ്യമാണ് സഫലമാകുന്നത്
#Electricity #voltage #shortage #Mambra #Hills #resolved